ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുകയെന്ന ആത്മീയ അനുഭവം ... എല്ലാ ദിനവും, ഓരോ ദിവസവും.
ഈ വീഡിയോ കാണുക
അനുഭവമാകുക
ദൈവത്തിൽ നിന്ന് കേൾക്കുമ്പോൾ നാം ആത്മീയ അനുഭവത്തിലേക്ക് കടക്കുന്നത് :
- അവന്റെ വാക്കുകൾ - ബൈബിൾ
- പ്രാർത്ഥന - അവനുമായുള്ള നമ്മുടെ സംഭാഷണങ്ങൾ
- അവന്റെ ശരീരം - സഭ, യേശുവിന്റെ മറ്റ് അനുയായികൾ
- അവന്റെ പ്രവൃത്തികൾ - സംഭവങ്ങളും അനുഭവങ്ങളും ചിലപ്പോൾ പീഡനങ്ങളും കഷ്ടപ്പാടുകളും പോലും അവൻ തന്നെ സ്നേഹിക്കുന്നവർ കടന്നുപോകാൻ അനുവദിക്കുന്നു
യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തർക്കുമുള്ള സന്തോഷവാർത്ത നമ്മുടെ ശ്വാസോച്ഛാസവുമായി ബന്ധപ്പെടുത്താമെന്ന് തോന്നുന്നു. നാം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നത് പോലെ ദൈവം നമ്മോട്ത്തി സംസാരിക്കുന്നത് നാം കേൾക്കണം. ശ്വാസം പുറത്തേക്ക് വിടുന്നതിനു സമാനമായി നാം ആ വാക്കുകൾ അനുസരിക്കുകയും വേണം. മാത്രമല്ല കേട്ടത് മറ്റുള്ളവരുമായി പങ്കിടുകയും വേണം. അപ്പോൾ - ദൈവം കൂടുതൽ വ്യക്തമായി സംസാരിക്കും.
മറ്റൊരു അനുഭവമാകൽ
ദൈവത്തിൽ നിന്ന് കേൾക്കുന്ന കാര്യങ്ങൾ അവയ്ക്കായി പ്രവർത്തിക്കുന്നത് നമ്മുടെ ശ്വാസോച്ഛാസം പോലെയാകണം. അവന്റെ വാക്കുകൾ അനുസരിക്കുന്നതും ശ്വാസോച്ഛാസം പോലെയാകണം.
ചില സമയങ്ങളിൽ അനുസരിക്കുക എന്നതിനർത്ഥം നമ്മുടെ ചിന്തകൾ, വാക്കുകൾ പ്രവൃത്തികൾ എന്നിവ യേശുവിനോടും അവന്റെ ഹിതത്തോടും യോജിപ്പിക്കാനാകുക എന്നാകണം. ചില സമയങ്ങളിൽ അനുസരിക്കുക എന്നതിനർത്ഥം യേശു നമ്മോട് പങ്കിട്ടത് പങ്കിടുക എന്നതാണ് - അവൻ നമുക്ക് നൽകിയത് നൽകുക - അങ്ങനെ ദൈവം നമ്മെ അനുഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർക്കും അനുഗ്രഹമാകണം.
യേശുവിന്റെ അനുയായിയെ സംബന്ധിച്ചിടത്തോളം - ഈ ശ്വാസോച്ഛാസ പ്രക്രിയ നിർണായകമാണ്. കാരണം അത് നമ്മുടെ ജീവിതമാണ്.
നിങ്ങളോടു തന്നെ ചോദിക്കുക
- ദൈവത്തിന്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും പഠിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
- കർത്താവിനെ കേൾക്കുന്നതും പ്രതികരിക്കുന്നതും ശ്വസിക്കുന്നത് പോലെയാണോ? ഈ പ്രസ്താവന എന്തുകൊണ്ട് ശരി അല്ലെങ്കിൽ എന്തുകൊണ്ട് തെറ്റ്?
നിങ്ങളെ കാണാനില്ല. ഉടൻ രജിസ്റ്റർ ചെയ്യുക!
- നിങ്ങളുടെ പരിശീലന പുരോഗതി ട്രാക്ക് ചെയ്യുക
- ഗ്രൂപ്പിലേക്കു കയറാനുള്ള പ്ലാനിങ് ഉപാധികൾ (tools)
- ഒരു കോച്ചുമായി ബന്ധപ്പെടുക
- ആഗോള ദർശനത്തോട് നിങ്ങളുടെ യത്നം കൂട്ടിച്ചേർക്കുക!
ശിഷ്യരാക്കുന്നതിന്റെയും ലളിതമായ സഭകള്‍ സ്ഥാപിക്കുന്നതിന്റെയും പെരുകുന്നതിന്റെയും പ്രക്രിയകളുടെയും പ്രയോഗങ്ങളുടെയും അടിത്തറയില്‍, പങ്കെടുക്കുന്നവരെ ഒരുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വേദിയാണു Zume ഉപയോഗിക്കുന്നത്.
വിശാല Zume ദർശനത്തിന്റെ ഭാഗമായി Zume പരീശീലനം സൗജന്യമായാണു നൽകുന്നത്.