Zume പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ


100 ശതമാനവും അതു സൗജന്യമാണോ?

അതേ. വിലക്കൂടുതലുള്ള പതിപ്പുകളില്ല, പരീക്ഷണകാലയളവുകളില്ല, തുടർന്നുള്ള വില്പനവസ്തുക്കളില്ല. സൗജന്യമായി ഞങ്ങൾക്കു ലഭിച്ചതു സൗജന്യമായി ഞങ്ങൾ കൊടുക്കുന്നു.

ഇതു പരിശീലിക്കാൻ എത്ര പ്രായം വേണം?

13 വയസ്സു മുതൽ മേലോട്ടുള്ളവർക്ക് ഇതു പരിശീലിക്കാം. അതിൽ പ്രായം കുറഞ്ഞ ഒരു കുട്ടിയുണ്ട്. ആ കുട്ടിക്ക് ഇതു പ്രയോജനപ്പെടുമെന്നു നിങ്ങൾക്കു തോന്നിയാൽ, തീർച്ചയായും പങ്കെടുക്കാം.

പരിശീലനം ആഗ്രഹിക്കുന്നയൊരാൾക്ക് ഇ-മെയ്ൽ വിലാസമില്ലെങ്കിലോ?

ഗ്രൂപ്പിൽ ഒരംഗത്തിനെങ്കിലും ഇ-മെയ്ൽ അഡ്രസ്സ് ഉണ്ടായാൽ മതി. അതിലൂടെ മറ്റുള്ളവർക്കും വെബ് സൈറ്റ് സന്ദർശിക്കാം. ഗ്രൂപ്പ് അംഗങ്ങളോടൊപ്പം പങ്കെടുത്ത് മീഡിയ കാണുന്നവർക്ക് ഗ്രൂപ്പ് ആരംഭിക്കുന്നതിനായി ഇ മെയ്ൽ അഡ്രസ്സ് ആവശ്യമില്ല.

ഒരു പരിശീലനപരിപാടി ആരംഭിക്കുന്നതിനുമുമ്പ്  പാoങ്ങൾ കാണാൻ കഴിയുമോ?

"അവലോകനം" പരിശോധിക്കുക. ആശയങ്ങൾ, ഉപകരണങ്ങൾ, ഓരോ കൂടിവരവിലും നിങ്ങളുടെ ഗ്രൂപ്പ് പരിശീലിക്കുന്ന കാര്യങ്ങൾ എന്നിവയൊക്കെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

പരിശീലനത്തിന്റെ ഉള്ളടക്കമെന്താണ്?

ഉള്ളടക്കം, അതിന്റെ ഭാഗത്ത് നിങ്ങൾക്കു കാണാവുന്നതാണ്. അതല്ലെങ്കിൽ, നിങ്ങൾക്ക് ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്ത് ഉള്ളടക്കം കാണാം. അല്ലെങ്കിൽ,ലോഗിൻ ചെയ്ത് ഗ്രൂപ്പ് തുടങ്ങാം. എന്നാൽ ആ സെഷന്റെ ആദ്യ പേജ് "പര്യവേക്ഷണസെഷൻ" തിരഞ്ഞെടുക്കുക എന്നതാണ്. ഇതു നിങ്ങളെ കോഴ്സിസിലുടനീളം കൊണ്ടുപോകും. കോഴ്സ് നിങ്ങൾ പൂർത്തിയാക്കിയതായി മാർക്ക് ചെയ്യുകയുമില്ല.

ട്രെയ്നിങ്ങിനു മുമ്പായി ഗൈഡ് ബുക്കിന്റെ കോപ്പികൾ വേണമെങ്കിലോ?

ഓരോ പേജിന്റെയും മുകളിലുള്ള "കുറിച്ച്" ടാബ് ൽ Click ചെയ്താൽ മതി.

അറിയാതെ ഹിറ്റ് ബട്ടൺ ഞെക്കിപ്പോയി. തിരിച്ചുപോയി വീഡിയോ കാണണമെങ്കിലോ?

സെഷന്റെ ചുവട്ടിലുള്ള "മുമ്പത്തെ" ഉം "അടുത്തത്" ഉം ബട്ടണുകൾ ഉപയോഗിച്ചുകൊണ്ട് സെഷനിലൂടെ സഞ്ചരിക്കാം. ഗ്രൂപ്പിന്റെ സെഷൻ നമ്പർ, ഡാഷ് ബോ(ർ)ഡിൽ click ചെയ്യാം. അങ്ങനെ ആ സെഷനിലേക്കു നേരേ പോകാം.

ഒരുപാടു DMM / CPM പരിശീലകരുണ്ടല്ലോ, പിന്നെയും Zume എന്തിനാണ്?

ഓൺലൈൻ ട്രെയ്നിങ്ങിനെക്കാൾ നല്ലത്  നേരിട്ടുള്ള പരിശീലനമാണ്. ഓൺലൈൻ ട്രെയ്നിങ് ഒരിക്കലും നേരിട്ടുള്ളതിനു പകരമാകരുത്. എന്നാൽ, എല്ലായിടത്തും എല്ലാവർക്കും എത്തിച്ചേരാനാവാത്തതുകൊണ്ടും, മറ്റു പല കാരണങ്ങൾകൊണ്ടും പലർക്കും നേരിട്ടുള്ള പരിശീലനം സാധിക്കുന്നില്ല. അങ്ങനെയുള്ളവർക്കു വേണ്ടി ഉന്നത നിലവാരമുള്ള ഒരു പരിശീലനമാണു Zume നൽകുന്നത്. മറ്റുള്ള പരിശീലനരീതികളുടെ മാതൃകകളാണ് Zume യും പ്രമാണിക്കുന്നത്.കൂടാതെ, Zume പരിശീലനം സിദ്ധിച്ച ഒരാൾക്ക് അയാളുടെതന്നെ ഗ്രൂപ്പുണ്ടാക്കി, മറ്റുള്ളവരെ Zume പരിശീലിപ്പിക്കാം. ശിഷ്യമാരെ പെരുക്കുന്നതിനുള്ള ശക്തമായ ഒരു അവസരമാണിത്.

Zume യുടെ വിശ്വാസപ്രഖ്യാപനം എന്താണ്?

Zume ഒരു സംഘടനയുടെ വകയല്ലാത്തതിനാൽ, അതിന് ഔപചാരികമായ ഒരു വിശ്വാസപ്രഖ്യാപനമില്ല. ഞങ്ങളെല്ലാം ഇതിലുൾപ്പെടുന്നു.എന്നിരുന്നാലും, ലൂസേൻ ഉടമ്പടിയോടു യോജിപ്പാണ്. Read the Covenant

എനിക്കു സ്വയമായി പരിശീലിക്കാമോ?

ഇല്ല. ഇതിൽ അനിവാര്യമായ പരിശീലനാഭ്യാസങ്ങൾ, അതിനായി വേർതിരിച്ച സമയങ്ങൾ ഒക്കെയുണ്ട്. പങ്കെടുക്കുന്നവർ അതൊക്കെ പൂർത്തീകരിക്കണം. കറഞ്ഞത് ഓരോ കൂടിവരവിലും 3-4 പേരെങ്കിലും വേണം. ഇല്ലെങ്കിൽ, പൂർണ്ണമായ നിലയിലുള്ള പരിശീലനം നിങ്ങൾക്കുണ്ടാവില്ല.

പരിശീലനത്തിനനുയോജ്യമായ ആൾ ആരാണ്?

ക്രിസ്തുവിനെ അനുഗമിക്കുന്ന, 13 വയസ്സെങ്കിലുമുള്ള, അക്ഷരാഭ്യാസമുള്ളയാൾക്ക് ഇത് അനുയോജ്യമാണ്. ഭാവിയിൽ, നിരക്ഷരർക്കും അനുയോജ്യമായ ഒരു പതിപ്പ് ഇറങ്ങിയേക്കാം. എന്നാൽ ഇത് അതല്ല. ഈ പതിപ്പിനു യോജിക്കുന്നവരെല്ലാം ഇതു പരിശീലിക്കണമെന്നാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.

Zume ആരുടെ വകയാണ്?

ഇത് ഒരു സംഘടനയുടെയും വകയല്ല. ഇതൊരു സംഘടനയുമല്ല. കർത്താവിന്റെ കല്പന നിറവേറ്റാൻ സന്നദ്ധരായ ഒരു കൂട്ടം ആളുകളാണ് ഇതിനു പിന്നിൽ. ഭൂമിയിലുള എല്ലാ ജനവിഭാഗങ്ങളിലും ശിഷ്യരെ ഉളവാക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. എല്ലായിടത്തും ദൈവരാജ്യം വ്യാപിപ്പിക്കുക. അതു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ദൈവഹിതം നിറവേറുന്നതുവരെ തുടരും. ഈ പദ്ധതിയുടെ ആശയം ഉടലെടുത്തത് 'ജോനാഥാൻ പ്രോജക്റ്റ് ലീഡർഷിപ്പി'ന്റെ മീറ്റിങ്ങിൽ ആണ്. എന്നാലത് ആ ഗ്രൂപ്പിനപ്പുറത്തേക്ക് ഒരുപാടു വ്യാപിച്ചുകഴിഞ്ഞു. ലോകമെമ്പാടും ശിഷ്യരെ പെരുക്കാൻ സമർപ്പിതമായ ഒരു കൂട്ടമാണ് ജോനാഥാൻ പ്രോജക്റ്റ്.

ഉദ്ദേശിച്ചിട്ടുളള മൂന്നു തലങ്ങൾ ഏതെല്ലാമാണ്?

തലം 1:
ഒന്നാം തലം അമേരിക്കയെയും ഇംഗ്ലിഷിനെയും ലക്ഷ്യം വച്ചുള്ളതാണ്.രാജ്യത്തെ ഓരോ അയ്യായിരം പേർക്കും 4 മുതൽ 12 വരെ ആളുകൾക്കു പരിശീലനം നൽകുകയെന്ന ലക്ഷ്യമാണതിനുള്ളത്. ഇതിലെ ഓരോ ട്രെയ്നിങ് ഗ്രൂപ്പും രണ്ട് ഒന്നാം തലമുറ സഭകൾ വീതം ആരംഭിക്കണമെന്ന വെല്ലുവിളിയാണുള്ളത്. ആ സഭകളും പെരുകുന്നവയായിരിക്കും. അമേരിക്കയിൽ 65,000 Zume ഗ്രൂപ്പുകളും (ഇംഗ്ലിഷ്), 1,30,000 സഭകളുമാണു ലക്ഷ്യം വച്ചിട്ടുള്ളത്.

തലം 2:
രണ്ടാം തലം ലക്ഷ്യം വയ്ക്കുന്നത് ഈ തലം 1 സഭകളെ പെരുകാൻ പരിശീലിപ്പിക്കുകയെന്നതാണ്.അതുപോലെ മറ്റു പ്രധാനപ്പെട്ട ലോകഭാഷകളിലും ഇത് എത്തിക്കണമെന്നുമുണ്ട്. ഈ പദ്ധതി തുടങ്ങുന്ന ഭാഷകൾ ഇവയാണ്: അംഹാരിക്, അറബി, ബംഗാളി, ഭോജ്പുരി, ബർമീസ്, ചൈനീസ്(മൻഡാരിൻ), ചൈനീസ് (കാന്റനീസ്), ഫാർസി, ഫ്രഞ്ച്, ജർമൻ, ഗുജറാത്തി, ഹൗസ, ഹിന്ദി, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കന്നട, കൊറിയൻ, കുർദിഷ്, ലാവോ, മൈഥിലി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി(കിഴക്കൻ), പഞ്ചാബി (പടിഞ്ഞാറൻ), പോർച്ചുഗീസ്, റഷ്യൻ, സോമാലി, സ്പാനിഷ്, സ്വാഹിലി, തമിഴ്, തെലുങ്ക്, തായ്, ടർക്കിഷ്, ഉർദു, വിയറ്റ്നാമീസ്, യോറുബ.

തലം 3:
1, 2 തലങ്ങളെ (സഭകളെ) ലാക്കാക്കിയുള്ളതാണു തലം 3. എല്ലായിടത്തുമുള്ള ആളുകൾക്കിടയിൽനിന്നു ശിഷ്യരെ ഉളവാക്കുകയെന്ന ആഗോളദർശനമാണതിനു പിന്നിൽ. നമ്മുടെ തലമുറയിൽ ശിഷ്യരെ  ആഗോളമായി പെരുക്കുകയെന്നതിനാണു Zume നിലകൊള്ളുന്നത്. ഈ ലക്ഷ്യത്തിനു വേഗം കൂട്ടാൻ, Zume ട്രെയ്നിങ് ഗ്രൂപ്പിന്റെ ലക്ഷ്യം കൈവരിക്കാൻ ഒരു ഭൂപടത്തിന്റെ രീതി അവലംബിച്ചിട്ടുണ്ട്. അമേരിക്കയ്ക്കു വെളിയിലുള്ള ഓരോ 50,000 പേരിലും രണ്ടു സഭകൾ വീതമെന്നതാണ് ആ ലക്ഷ്യം.


എന്തിനാണതിനെ Zume എന്നു വിളിക്കുന്നത്?

ഗ്രീക്കിൽ Zume എന്നാൽ പുളിപ്പ് (Yeast) എന്നാണർത്ഥം. മത്തായി 13:33 ൽ, യേശു പറയുന്നു, "സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അത് ഒരു സ്ത്രീ എടുത്ത് മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു." സാധാരണക്കാർക്ക്, സാധാരണമായ കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവരാജ്യത്തിനായി അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ഇതിലൂടെ ഗ്രഹിക്കാനാവുന്നത്.സാധാരണക്കാരായ വിശ്വാസികളെ, സമീപ പ്രദേശങ്ങളിലൊക്കെച്ചെന്ന് സുവിശേഷമറിയിക്കാൻ സജ്ജരാക്കുകയാണു Zume യുടെ ലക്ഷ്യം.

ഈ പരിശീലനം ഏതൊക്കെ ഭാഷകളിലുണ്ട്?

താഴെപ്പറയുന്ന ഭാഷകളിൽ ഈ പദ്ധതി തുടങ്ങും. ആരെങ്കിലും ഇതരഭാഷകളിൽ പരിഭാഷപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, ആ ഭാഷകളിലും ഈ പരിശീലനോപാധികൾ ലഭ്യമാക്കും. അംഹാരിക്, അറബി, ബംഗാളി, ഭോജ്പുരി, ബർമീസ്, ചൈനീസ്(മൻഡാരിൻ), ചൈനീസ് (കാന്റനീസ്), ഫാർസി, ഫ്രഞ്ച്, ജർമൻ, ഗുജറാത്തി, ഹൗസ, ഹിന്ദി, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കന്നട, കൊറിയൻ, കുർദിഷ്, ലാവോ, മൈഥിലി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി(കിഴക്കൻ), പഞ്ചാബി (പടിഞ്ഞാറൻ), പോർച്ചുഗീസ്, റഷ്യൻ, സോമാലി, സ്പാനിഷ്, സ്വാഹിലി, തമിഴ്, തെലുങ്ക്, തായ്, ടർക്കിഷ്, ഉർദു, വിയറ്റ്നാമീസ്, യോറുബ.പുതുക്കിയ തൽസ്ഥിതി കാണാൻപരിഭാഷാപുരോഗതിയിലേക്കു പോകുക.

എങ്ങനെയാണ് പരിശീലനത്തിനായി ആളുകളെ സംഘടിപ്പിച്ച് അത് ആരംഭിക്കുന്നത്?

ഏതെങ്കിലുമൊരു സഭയിൽനിന്നു പരിശീലനത്തിനു വരുന്നവരെ ആശ്രയിച്ചിരിക്കും അത്.പുതുതായി രൂപീകരിക്കുന്ന ഗ്രൂപ്പുകൾ, ആ സഭാവിഭാഗവുമായിട്ടാകും സ്വാഭാവികമായും ബന്ധപ്പെടുക. വേണമെങ്കിൽ, പുതുതായിത്തുടങ്ങുന്ന ഗ്രൂപ്പുകൾക്കു തന്നെ ഒരു പുതിയ സംഘടനയെന്ന നിലയിൽ രൂപം കൊടുക്കാം. മൂന്നാം പോംവഴി, നിലവിലുള്ള ഏതെങ്കിലും സഭയുമായി യോജിച്ചുപോവുകയെന്നതാണ്.Zume യുടെ വളർച്ചയിൽ പങ്കുള്ള പലരും അങ്ങനെയുള്ള സഭാവിഭാഗങ്ങളിൽനിന്നുള്ളവരാണ്. വേണമെങ്കിൽ അങ്ങനെയും നമുക്കു ക്രമീകരിക്കാവുന്നതേയുള്ളൂ.

എന്റെ ത്രൈമാസപദ്ധതി ആർക്കു കാണാം?

ഗ്രൂപ്പുമായി നിങ്ങൾ ലിങ്ക് ചെയ്തിതില്ലെങ്കിൽ, നിങ്ങൾക്കു മാത്രം കാണാം.ലിങ്ക് ചെയ്താൽ, ഗ്രൂപ് ലീഡർക്കും കോ ലീഡേഴ്സിനും അതു കാണാനാവും. നിങ്ങളുടെ കോച്ചിനും അതു കാണാം. നിങ്ങൾക്കു കോച്ചിങ് വേണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈലിലുള്ള കോച്ചിംഗ് മുൻഗണന നെ "കോച്ചിംഗ് നിരസിക്കുക" എന്നാക്കുക.

എന്റെ ത്രൈമാസപദ്ധതി എനിക്കു പ്രിന്റെടുക്കാമോ?

എടുക്കുക. ആദ്യം ഇത് സംരക്ഷിക്കുക, പ്ലാനിന്റെ ചുവടെ സ്ക്രോൾ ചെയ്ത് "സംരക്ഷിച്ച പ്ലാൻ അച്ചടിക്കുക" ബട്ടണിൽ ക്ലിക്കുചെയ്യുക.

പിന്നീട് എനിക്കത് എന്റെ ത്രൈമാസപദ്ധതി എഡിറ്റ് ചെയ്യാമോ?

എപ്പോൾ വേണമെങ്കിലും ചെയ്യാം. പ്ലാനിന്റെ ചുവട്ടിലെ Save ൽ click ചെയ്യാൻ മറക്കരുത്.

എന്റെ Zume ഗ്രൂപ്പിലുള്ളവരുമായി chat ചെയ്യാൻ വഴിയുണ്ടോ?

ഇപ്പോഴില്ല. ഗ്രൂപ്പിലെ ഓരോ അംഗവും ലോഗിൻ ക്രിയേറ്റ് ചെയ്തിട്ട് നിങ്ങളുടെ Zume ഗ്രൂപ്പിൽ ആഡ് ചെയ്യണം. ഇങ്ങനെ നിങ്ങൾക്കു വേണ്ടപ്പോഴൊക്കെ എല്ലാ വിവരങ്ങളും കിട്ടും.പിന്നെ ഗ്രൂപ്പിന് വാട്സാപ്പ്, FB തുടങ്ങിയവയൊക്കെ ഉപയോഗിച്ച് ഭാവിയിലുള്ള ആശയവിനിമയമൊക്കെ നടത്താം.


Zume പ്രോജക്റ്റിന്‍റെ ലക്ഷ്യങ്ങള്‍:

Zume എന്നതിന് പുളിപ്പ് (Yeast) എന്നാണു ഗ്രീക്കില്‍. മത്തായി 13:33 ല്‍, "സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അത് ഒരു സ്ത്രീ എടുത്ത് മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു" എന്ന് യേശു പറഞ്ഞു. സാധാരണക്കാര്‍ക്ക് സാധാരണമായ രീതികളില്‍, ദൈവരാജ്യത്തിനുവേണ്ടി അസാധാരണമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാമെന്ന് ഇതു കാണിക്കുന്നു. സാധാരണക്കാരായ ദൈവമക്കളെ, പെരുകി ഭൂമിയില്‍ നിറയുന്നതിന് ഒരുക്കുക, ബലപ്പെടുത്തുക എന്നതാണു Zume യുടെ ലക്ഷ്യം.

ശിഷ്യരാക്കുന്നതിന്‍റെയും ലളിതമായ സഭകള്‍ സ്ഥാപിക്കുന്നതിന്‍റെയും പെരുകുന്നതിന്‍റെയും പ്രക്രിയകളുടെയും പ്രയോഗങ്ങളുടെയും അടിത്തറയില്‍, പങ്കെടുക്കുന്നവരെ ഒരുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വേദിയാണു Zume ഉപയോഗിക്കുന്നത്.

ഭാഷ


English English
العربية Arabic
العربية - الأردن Arabic (JO)
Sign Language American Sign Language
भोजपुरी Bhojpuri
বাংলা Bengali (India)
Bosanski Bosnian
粵語 (繁體) Cantonese (Traditional)
Hrvatski Croatian
فارسی Farsi/Persian
Français French
Deutsch German
ગુજરાતી Gujarati
Hausa Hausa
हिंदी Hindi
Bahasa Indonesia Indonesian
Italiano Italian
ಕನ್ನಡ Kannada
한국어 Korean
کوردی Kurdish
ພາສາລາວ Lao
𑒧𑒻𑒟𑒱𑒪𑒲 Maithili
國語(繁體) Mandarin (Traditional)
国语(简体) Mandarin (Simplified)
मराठी Marathi
മലയാളം Malayalam
नेपाली Nepali
ଓଡ଼ିଆ Oriya
Apagibete Panjabi
Português Portuguese
русский Russian
Română Romanian
Slovenščina Slovenian
Español Spanish
Soomaaliga Somali
Kiswahili Swahili
தமிழ் Tamil
తెలుగు Telugu
ไทย Thai
Türkçe Turkish
اُردُو Urdu
Tiếng Việt Vietnamese
Yorùbá Yoruba
More languages in progress