സെഷന്‍ 1

Zume യിലേക്കു സ്വാഗതം!
ഡൗണ്‍ലോഡ്

ഈ സെഷന്‍, നിങ്ങള്‍ക്കൊരു ഡിജിറ്റല്‍ PDF ന്‍റെ കൂടെ പിന്‍തു ടരാനാവും. എന്നാല്‍, തുടര്‍ന്നുള്ള സെഷനുകള്‍ക്കായി ഓരോ അംഗവും പ്രിന്‍റെടുക്കണം.

ഗൈഡ് ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക

ഗ്രൂപ്പ് പ്രാര്‍ത്ഥന (5 മിനിറ്റ്)
പ്രാര്‍ത്ഥനയോടെ ആരംഭിക്കുക. പരിശുദ്ധാത്മാവിനെക്കൂടാതെ ആത്മീയ ഉള്‍ക്കാഴ്ചയും രൂപാന്തരവും സാദ്ധ്യമല്ല. ഈ സെഷന്‍ നയിക്കാനായി, പരിശുദ്ധാത്മാവിനെ ക്ഷണിക്കാന്‍ ഉത്സാഹിക്കുക.

കാണുക, ചര്‍ച്ച ചെയ്യുക (15 മിനിറ്റ്)
കാണുക
വലിയ സ്വാധീനം ചെലുത്താനായി, ചെറിയ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരെ ദൈവം ഉപയോഗിക്കുന്നു. അതറിയാന്‍ ഈ വീഡിയോ കാണുക.
ചര്‍ച്ച ചെയ്യുക
എല്ലാ അനുയായികളും മഹാ നിയോഗം അനുസരിക്കണമെ ന്നാണു കര്‍ത്താവുദ്ദേശിക്കു ന്നെങ്കിലും, വളരെക്കുറച്ചുപേര്‍ മാത്രമേ ശിഷ്യരെ ഉളവാക്കുന്നുളളൂ. കാരണമെന്താണ്?

കാണുക, ചര്‍ച്ച ചെയ്യുക (15 മിനിറ്റ്)
കാണുക
ആരാണു ശിഷ്യന്‍? എങ്ങനെയാണൊരു ശിഷ്യനെ ഉളവാ ക്കുന്നത്? മഹാനിയോഗത്തില്‍ കര്‍ത്താവു പറഞ്ഞതുപോലെ കല്പനകളെല്ലാമനുസരിക്കാന്‍ ഒരു ക്രിസ്ത്യാനിയെ നിങ്ങള്‍ എങ്ങനെ പഠിപ്പിക്കും?
ചര്‍ച്ച ചെയ്യുക
  1. ഒരു സഭയെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുമ്പോള്‍, നിങ്ങളുടെ മനസ്സില്‍ വരുന്നതെന്താണ്?
  2. ആ ചിത്രവും ഒരു "ലളിതമായ സഭ" എന്ന വിവരണമുള്ള വീഡിയോയും തമ്മിലുള്ള വ്യത്യാസമെന്താണ്?
  3. ഇവയില്‍ പെരുകാന്‍ എളുപ്പ മുള്ളതെന്നു നിങ്ങള്‍ ചിന്തിക്കുന്നത് ഏതാണ്? എന്തുകൊണ്ട്?

കാണുക, ചര്‍ച്ച ചെയ്യുക (15 മിനിറ്റ്)
കാണുക
നാം ശ്വസിക്കുന്നു. നാം ഉച്ഛ്വസിക്കുന്നു. നാം ജീവിക്കുന്നു. ആത്മീയമായ ശ്വാസോച്ഛ്വാസവും ഇതുപോലെയാണ്.
ചര്‍ച്ച ചെയ്യുക
  1. ദൈവശബ്ദം കേട്ട് തിരിച്ചറിയാന്‍ പഠിക്കേണ്ടതിന്‍റെ ആവശ്യകത എന്താണ്?
  2. കര്‍ത്താവില്‍നിന്നു കേട്ട് അതിനോടു പ്രതികരിക്കുന്നതു ശ്വസിക്കുന്നതുപോലെതന്നെയാ ണോ? എന്തുകൊണ്ട്? എന്തുകൊണ്ടല്ല?

ശ്രദ്ധിക്കുക, ഒപ്പം വായിക്കുക (3 മിനിറ്റ്)
വായിക്കുക

S.O.A.P.S. വചന വായന

ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായുള്ള ബന്ധത്തില്‍, ദൈവത്തില്‍ നിന്നു കേള്‍ക്കുന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. കൂടാതെ, നമ്മുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നതില്‍ നിലനില്‍ക്കാനുള്ള അനുസരണത്തിലും അധിഷ്ഠിതമാണ്.

നിങ്ങളുടെ Zume ഗൈഡ്ബുബുക്കിലെ S.O.A.P.S. വചന വായനയുടെ ഭാഗം കാണുക. ഓഡിയോ അവലോകനം ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക, ഒപ്പം വായിക്കുക (3 മിനിറ്റ്)
വായിക്കുക

കണക്കു കൊടുക്കല്‍ ഗ്രൂപ്പുകള്‍

യേശുവിന്‍റെ ഓരോ അനുഗാമിയും ചിന്തിച്ചതും പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലത്തിനും ഒരു ദിവസം കണക്കു കൊടുക്കണമെന്നു വചനം പറയുന്നു. അതിനായി ഒരുങ്ങുന്നതിനുള്ള ഒരു ശ്രേഷ്ഠമായ മാര്‍ഗ്ഗമാണ് കണക്കു കൊടുക്കല്‍ ഗ്രൂപ്പുകള്‍!

നിങ്ങളുടെ Zume ഗൈഡ് ബുക്കിലെ "കണക്കു കൊടുക്കല്‍ ഗ്രൂപ്പുകള്‍" എന്ന ഭാഗം നോക്കുക. അതിനു താഴെയുള്ള ഓഡിയോ കേള്‍ക്കുക.

പരിശീലനം (45 മിനിറ്റ്)
പിരിയുക
രണ്ടു മൂന്നു പേര്‍ വീതമുള്ള ഗ്രൂപ്പുകളായി പിരിയുക. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരരുത്.
പങ്കിടുക
കണക്കു കൊടുക്കല്‍ ചോദ്യങ്ങളിലൂടെ അടുത്ത 45 മിനിറ്റ് ഒരുമിച്ചു ചെലവിടുക. കണക്കു കൊടുക്കല്‍ ഗ്രൂപ്പുകളിലെ ലിസ്റ്റ് 2 നിങ്ങളുടെ Zume ഗൈഡ് ബുക്ക്.

മുന്നോട്ടു നോക്കുക

അഭിനന്ദനങ്ങള്‍! ഭാഗം 1 നിങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അടുത്ത ഭാഗത്തിനുള്ള ഒരുക്കങ്ങളുടെ പടികളാണു താഴെ.
അനുസരിക്കുക
ഇന്നു മുതല്‍ അടുത്ത മീറ്റിങ് വരെയുള്ള സമയത്ത് S.O.A.P.S. ബൈബിള്‍ വായന പരിശീലിക്കുക. മത്തായി 5, 6, 7 ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ശ്രദ്ധിച്ചു വായിക്കുക S.O.A.P.S. മാതൃകയുടെ ഡയറിക്കുറിപ്പുകള്‍ സൂക്ഷിക്കുക.
പങ്കിടുക
ഈ ഭാഗത്തു നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആരുമായിട്ടാണ് നിങ്ങള്‍ കണക്കു കൊടുക്കല്‍ ഗ്രൂപ്പ് ആരംഭിക്കേണ്ടതെന്ന് ദൈവത്തോടപേക്ഷിക്കുക. പിരിയുന്നതിനു മുമ്പ് ആ വ്യക്തിയുടെ പേര് ഗ്രൂപ്പില്‍ പറയുക. ആ വ്യക്തിയെ കണ്ടെത്തി, ആഴ്ചയിലൊരിക്കല്‍ കണക്കു കൊടുക്കല്‍ ഗ്രൂപ്പ് മീറ്റിങ് തുടങ്ങുക.
പ്രാര്‍ത്ഥിക്കുക
ദൈവത്തെ അനുസരിക്കുന്നതിനും, നിങ്ങളിലും നിങ്ങള്‍ക്കു ചുറ്റുമുള്ളവരിലും ദൈവം പ്രവര്‍ത്തിക്കുന്നതിനും ദൈവത്തെ ക്ഷണിക്കുക, ദൈവത്തോടു പ്രാര്‍ത്ഥിക്കുക!
#Zume പദ്ധതി
നിങ്ങളുടെ S.O.A.P.S. ബൈബിള്‍ പഠനത്തിന്‍റെ ഒരു ഫോട്ടോ, സമൂഹ മാദ്ധ്യമത്തില്‍ കൊടുക്കുക.